Advertisement

രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്; ജയം രണ്ടു വിക്കറ്റിന്

August 7, 2023
Google News 1 minute Read
IND VS WI 2nd T20

രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-0 ന് മുന്നിലെത്തി.

അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ബിഷ്ണോയ് ചെയ്ത ആറാം ഓവറില്‍ പൂരാന്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റണ്‍സ് അടിച്ചെടുത്തു. താരം വെറും 29 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കുറിച്ചത്. 40 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സറും പറത്തി 67 റണ്‍സെടുത്താണ് പൂരാന്‍ പുറത്തായത്.

പൂരാന്റെ വിക്കറ്റ് വീണതിന് പിന്നാലെ വെസ്റ്റിന്‍ഡീസില്‍ ബാറ്റര്‍മാര്‍ തകര്‍ന്നു. പിന്നാലെ വന്ന റൊമാരിയോ ഷെപ്പേര്‍ഡിനെ (0) അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടാക്കുകയും ജേസണ്‍ ഹോള്‍ഡറെ (0) ചാഹല്‍ പുറത്താക്കുകയും ചെയ്തതോടെ വിന്‍ഡീസ് പതറി. പിന്നാലെ ഹെറ്റ്‌മെയറും വീണു. ഇതോടെ വിന്‍ഡീസ് 126 ന് നാല് എന്ന സ്‌കോറില്‍നിന്ന് 129 ന് എട്ട് എന്ന നിലയിലേക്ക് താഴ്ന്നു.

എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ അല്‍സാരി ജോസഫും അകിയേല്‍ ഹൊസെയ്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മുകേഷ് കുമാര്‍ ചെയ്ത 19-ാം ഓവറില്‍ അല്‍സാരി ജോസഫും അകിയെല്‍ ഹൊസെയ്നും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഏഴുപന്തുകള്‍ ശേഷിക്കെയാണ് വിന്‍ഡീസിന്റെ രണ്ടാം വിജയം.

ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ചാഹല്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അര്‍ഷ്ദീപും മുകേഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here