Advertisement

രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും

August 7, 2023
Google News 2 minutes Read
loksabha secreteriate notification reinstating rahul gandhi mp position

രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. ( loksabha secreteriate notification reinstating rahul gandhi mp position )

മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് മുമ്പായി തന്നെ രാഹുൽഗാന്ധിയെ ലോക്സഭയിലെത്തിക്കാനാണ് കോൺഗ്രസ് നീക്കം.സൂറത്ത് കോടതി വിധിക്ക് പിന്നാലെ ലോകസഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുവാൻ കാണിച്ച വേഗത എംപി സ്ഥാനം പുനസ്ഥാപിക്കുവാൻ കാണിക്കണം എന്നാണ് കോൺഗസ് ആവശ്യം.

ഇന്ന് ഈ വിഷയത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇരുസഭകളിലും പ്രതിഷേധിക്കുവാനാണ് കോൺഗ്രസ് തീരുമാനം. നാളെയും മറ്റന്നാളും ആയാണ് ലോക്‌സഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുക.

Story Highlights: loksabha secreteriate notification reinstating rahul gandhi mp position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here