Advertisement

വൈറലാകാന്‍ ഭക്ഷണം പാഴാക്കുന്ന വ്‌ളോഗര്‍മാര്‍; അപകടകരമായ ട്രെന്‍ഡെന്ന് കാഴ്ചക്കാര്‍

August 8, 2023
Google News 3 minutes Read
Food influencers who waste food for more views

വിഡിയോ ഉള്ളടക്കങ്ങള്‍ ഉണ്ടാക്കുവാന്‍ ദിവസം മുഴുവന്‍ മാറ്റി വയ്ക്കുന്ന ധാരാളം ക്രിയേറ്റര്‍മാര്‍ ഉണ്ട്. പലരും പ്രശസ്തിയും ആദരവും നേടാനുള്ള അമിതാവേശത്തില്‍ ഉണ്ടാക്കുന്ന വിഡിയോ കണ്ടന്റ്റുകളുടെ കലാമൂല്യമോ, കാണുന്നവരില്‍ ഉണ്ടാക്കാവുന്ന ആഘാതമോ ചിന്തിക്കാറില്ല, പലരും ഇങ്ങനെ തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് ഫുഡ് വെയ്സ്റ്റിംഗ് വീഡിയോകള്‍. പാചകം ചെയ്യുന്നതായും, ഭക്ഷണം കഴിക്കുന്നതുമായും ചില ക്രിയേറ്റര്‍മാര്‍ ഉണ്ടാക്കുന്ന വിഡിയോകളില്‍ പാഴായി പോകുന്ന ആഹാരത്തിന്റെ അളവ് വളരെ വലുതായിരിക്കും. ഇത്തരത്തില്‍ ആഹാരം പാഴാക്കി കണ്ടന്റ്റുകള്‍ ചെയ്താല്‍ അവയ്ക്ക് ലൈക്കും കമന്റുകളും വാരിക്കൂട്ടാനാകുമെന്ന് തെളിയിച്ച ആദ്യത്തെ ഫുഡ് വെയ്സ്റ്റ് ഇന്‍ഫ്‌ലുന്‍സര്‍ ആയിരുന്നു വാസില്‍ ഡൗഡ്. അദ്ദേഹം 21 കാരനായ വെസില്‍ ഒരു അമേരിക്കന്‍ പൗരനാണ്. (Food influencers who waste food for more views)

വാസില്‍ ഡൗസ് തന്റെ ടിക്‌ടോക് പേജില്‍ ആഹാരം പാത്രങ്ങളിലേക്കും ഗ്ലാസ്സുകളിലേക്കുമെല്ലാം ഒഴിക്കുന്നതും അതെല്ലാം നിറഞ്ഞു കവിഞ്ഞു പോകുന്നതും കാണാം. നിര്‍ഭാഗ്യവശാല്‍ ഈ വിഡിയോ പലതും 300 ദശലക്ഷത്തോളം ലൈക്കുകള്‍ നേടി. 10.7 ദശലക്ഷത്തിലധികം ടിക്‌ടോക് ഫോളോവേഴ്‌സിനെയും ഇദ്ദേഹത്തിന് നേടാന്‍ സാധിച്ചു.

വെസിലിന്റെ വിഡിയോകള്‍ക്ക് തുടക്കത്തില്‍ ഇങ്ങനെ നല്ല സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും, പോകെ പോകെ ആരാധകര്‍ കൂടുതല്‍ ഇതിനെതിരെ പ്രതികരിക്കുവാന്‍ തുടങ്ങിയിരുന്നു. അശ്രദ്ധമായ രീതിയില്‍ ഭക്ഷണം പാഴാക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണികള്‍ കമന്റു ചെയ്തു. യുഎസില്‍ ഓരോ വര്‍ഷവും 119 ബില്യണ്‍ പൗണ്ട് വരുന്ന ഭക്ഷണം ആളുകള്‍ പാഴാക്കുന്നുണ്ട്. ഫീഡിംഗ് അമേരിക്കയുടെ കണക്കനുസരിച്ച് , അത് 408 ബില്യണ്‍ ഡോളറിലധികം വില വരുന്ന ഭക്ഷണത്തിന് തുല്യമാണ്. കൂടാതെ അമേരിക്കയിലെ 9 ദശലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 34 ദശലക്ഷം ആളുകള്‍ കഴിക്കാനായി ആഹാരം ലഭ്യമാകാതെ ബുദ്ധിമുട്ടുമ്പോള്‍ ആണ് വീഡിയോ വൈറല്‍ ആകുവാനുള്ള ആഗ്രഹത്തില്‍ ആളുകള്‍ ഇങ്ങനെ ഭക്ഷണം പാഴാക്കുന്നത്. ഒടുവില്‍ വാസില്‍ ഡൗഡ് തന്റെ പ്രവര്‍ത്തിയില്‍ മാറ്റം വരുത്തുകയും, ഭക്ഷണം തയ്യാറാക്കി തെരുവില്‍ ഉള്ള മനുഷ്യര്‍ക്ക് നല്‍കുകയും ചെയ്തു. കൂടാതെ ഇയാള്‍ യൂട്യൂബില്‍ തന്റെ ആദ്യകാല പ്രവര്‍ത്തികള്‍ക്ക് മാപ്പു പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, ആദ്യമെ പറഞ്ഞതുപോലെ പ്രശസ്തിക്കുവേണ്ടി എന്തും ചെയ്തിടുക എന്ന പ്രവണത വരുമ്പോള്‍ അത് കാണുന്നവരില്‍ കൂടി തെറ്റായ സ്വാധീനം ഉണ്ടാക്കുകയും അവരും അത് പിന്തുടരുകയും ചെയ്‌തെന്ന് വരാം. ഇവിടെ വെസില്‍ ഡൗടിനു പുറകെ കുപ്രസിദ്ധിയിലൂടെ കാണികളെ കൂട്ടുവാന്‍ അതെ രീതിയില്‍ തന്നെ ഭകഷണം പാഴാക്കി വീഡിയോ ഇടുകയും വലിയ പിന്തുണ നേടി, കുപ്രസിദ്ധനാവുകയും ചെയ്ത മറ്റൊരാളാണ് അമേരിക്കന്‍ ടിക്‌ടോക്കെര്‍ ടോപ്പര്‍കില്‍ഡ്. തുടക്കത്തില്‍ വെസില്‍ ടൗടിനെ പോലെ തന്നെ വലിയ സ്വീകാര്യത ഈ ഫുഡ് വേസ്റ്റ് ഇന്‍ഫ്‌ലുന്‍സറിനും കിട്ടിയിരുന്നു. എന്നാല്‍, ഇത് കണ്ട് അസ്വസ്ഥരായ ഒരു കൂട്ടം ആളുകള്‍ ഇതിനെതിരെ പ്രതികരിച്ചു. തുടര്‍ന്ന് ഇയാള്‍ വെസില്‍ ചെയ്തത് പോലെ തന്നെ ആഹാരം തെരുവിലുള്ളവര്‍ക്ക് നല്‍കുന്ന ചെയുന്ന വിഡിയോ അപ്ലോഡ് ചെയ്തു. എന്നാല്‍ ഇതെല്ലാം കൂടുതല്‍ കാണികളെ നേടുന്നതിനുള്ള മറ്റൊരു തന്ത്രമായി പലരും ആരോപിക്കുന്നുണ്ട്.

Story Highlights: Food influencers who waste food for more views

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here