Advertisement

അതിനിര്‍ണായകം; ഇന്ത്യയ്ക്കിന്ന് ജീവന്‍ മരണ പോരാട്ടം

August 8, 2023
Google News 2 minutes Read
IND VS WI, 3rd T20 Cricket Match updates

അതിനിര്‍ണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ വിജയമെന്നതിനപ്പുറം മറ്റൊന്നും ഇന്ത്യന്‍ ചിന്തകളില്‍ ഉണ്ടാകാനിടയില്ല. ഈ മത്സരത്തിലെ തോല്‍വി പരമ്പര നഷ്ടത്തിന് കാരണമാകും. ആദ്യ രണ്ട് മത്സരങ്ങളും കരീബിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യ അടിയറവെച്ചിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പെരുമയ്‌ക്കൊത്തുയരാത്തതാണ് ഇന്ത്യയെ വലയ്ക്കുന്നത് ഈമത്സരത്തില്‍ തിരിച്ച് വരവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. (IND VS WI, 3rd T20 Cricket Match updates)

അവസാന രണ്ട് മത്സരങ്ങളിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. ഹര്‍ദിക് പാണ്ട്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടരാന്‍ സാധ്യതയുണ്ട് .കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ പോയ സഞ്ജുവിന് നിര്‍ണായകമാണ് മൂന്നാം ടി20 കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍മാരുടെ പ്രഹരം കണക്കിന് ലഭിച്ച ആര്‍ഷദീപ് സിംഗിനെ മാറ്റാനും സാധ്യതയുണ്ട്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

2016 ന് ശേഷം വിന്‍ഡീസിനോട് പരമ്പര തോറ്റിട്ടില്ലാത്ത ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് സംഭവിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കും താരങ്ങള്‍ക്കുമുണ്ട്. ആദ്യ രണ്ട് ടി20 കളിലെ തോല്‍വി രാഹുല്‍ ദ്രാവിഡെന്ന പരിശീലകനെ പുറത്തക്കണമെന്ന സാമൂഹ്യ മാധ്യമങ്ങളിലെ മുറവിളിയ്ക്കും കാരണമാക്കിയിട്ടുണ്ട്.

Story Highlights: IND VS WI, 3rd T20 Cricket Match updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here