Advertisement

‘ആദ്യ സിനിമ മുതലുള്ള സൗഹൃദമാണ്’; സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ മോഹൻലാൽ ട്വന്റിഫോറിനോട്

August 8, 2023
Google News 2 minutes Read
mohanlal about siddique death

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോഹൻലാൽ ട്വന്റിഫോറിനോട്. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമകൾ ചെയ്ത വ്യക്തിയാണ്. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ( mohanlal about siddique death )

‘ആദ്യ സിനിമ മുതലുള്ള സൗഹൃദമാണ്. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമ ചെയ്ത വ്യക്തിയാണ്. ഒരുപാട് പേർ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആർട്ടിസ്റ്റുകൾക്ക് വളരെ കംഫർട്ടബിളായ സംവിധായകനായിരുന്നു. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്. ദൂരെയാണ്. വിയോഗത്തിൽ അതിയായ ദുഃഖം’- മോഹൻലാൽ പറഞ്ഞു.

1987 ൽ നാടോടിക്കാറ്റിലാണ് ആദ്യമായി മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒന്നിക്കുന്നത്. പിന്നാലെ വിയറ്റ്‌നാം കോളനി, അയാൾ കഥ എഴുതുകയാണ്, ലേഡീസ് ആന്റ് ജെന്റിൽമാൻ എന്നിവയാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച ചിത്രങ്ങൾ. ബിഗ് ബ്രദറാണ് സിദ്ദിഖ്-മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഇന്ന് രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Story Highlights: mohanlal about siddique death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here