Advertisement

എന്‍സിപിയിലെ ഭിന്നത: പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് പുറത്തേക്ക്

August 8, 2023
Google News 3 minutes Read
Sharad Pawar take action against Thomas K Thomas amid NCP split

എന്‍സിപിയില്‍ ഭിന്നതയെന്ന ചര്‍ച്ചകള്‍ക്കിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എയെ പുറത്താക്കി. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. (Sharad Pawar take action against Thomas K Thomas amid NCP split)

തോമസ് കെ തോമസ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ എന്നിവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ് കെ തോമസ് എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. തോമസ് കെ തോമസിന് പക്വതയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചതോടെയാണ് സംസ്ഥാന എന്‍സിപിയിലെ ഭിന്നത കൂടുതല്‍ വെളിവായത്. ഇതിന് പിന്നാലെ സംസ്ഥാന എന്‍സിപിയിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയയ്ക്കുകയായിരുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടി ഒരു പ്രതിസന്ധിയെ നേരിട്ട് വരുമ്പോള്‍ കേരളത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിയെ വല്ലാതെ ബാധിക്കുമെന്നാണ് ട്വന്റിഫോറിനോട് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരിച്ചിരുന്നു. നേതാക്കള്‍ സ്വന്തം നിലനില്‍പ്പ് മാത്രമാണ് നോക്കുന്നതെന്നായിരുന്നു ഭിന്നത വിഷയത്തില്‍ തോമസ് കെ തോമസിന്റെ പ്രതികരണം. എ കെ ശശീന്ദ്രന്റെ അത്ര പക്വത തനിക്കില്ലെന്നും ശശീന്ദ്രന്റെ പക്വത പഴയ കാല ചരിത്രം ചികഞ്ഞുനോക്കിയാല്‍ മനസിലാകുമെന്നും അദ്ദേഹം ട്വന്റിഫോറിലൂടെ തിരിച്ചടിച്ചിരുന്നു.

Story Highlights: Sharad Pawar take action against Thomas K Thomas amid NCP split

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here