ടാറ്റയുടെ പഞ്ചിന് ഹ്യൂണ്ടായി എക്സ്റ്ററിന്റെ ചെക്ക്; ആദ്യ മാസത്തില്‍ 7000 യൂണീറ്റ് വില്‍പന

മൈക്രോ എസ്യുവി സെഗ്മെന്റില്‍ ടാറ്റ പഞ്ചിന്റെ ആധിപത്യത്തിന് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഹ്യുണ്ടായി എക്സ്റ്റര്‍. വില്‍പന തുടങ്ങി ആദ്യമാസം തന്നെ 7000 യൂണീറ്റ് വില്‍പനയാണ് നടന്നു കഴിഞ്ഞിരിക്കുന്നത്. ജൂലൈ പത്തിനാണ് വാഹനം അവതരിപ്പിച്ചത്. വാഹനത്തിന് മികച്ചവപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപയ്ക്കാണ് ആരംഭിക്കുന്നത്. ഈ സെഗ്മെന്റില്‍ ആദ്യമായാണ് സണ്‍റൂഫ്, ഡാഷ്‌ക്യാം തുടങ്ങിയ ഫീച്ചറുകള്‍ നല്‍കുന്നത്. ഹ്യൂണ്ടായി നിരയില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞവിലയുള്ള എസ്‌യുവിയായിരിക്കും എക്സ്റ്റര്‍.
ആറു എയര്‍ബാഗുകളുടെ സുരക്ഷയാണ് യാത്രക്കാര്‍ക്ക് എക്സ്റ്റര്‍ നല്‍കുന്നത്. ഡ്രൈവര്‍, പാസഞ്ചര്‍, കര്‍ട്ടന്‍, സൈഡ് എയര്‍ബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകള്‍ക്കും ലഭിക്കുക.
എക്സ്റ്ററിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം. എ.എം.ടി.യാവുമ്പോള്‍ 19.2 കിലോമീറ്ററും സി.എന്‍.ജി. 27.1 കിലോമീറ്ററും ഇന്ധനക്ഷമത നല്‍കും. ആറ് സോളിഡ് നിറങ്ങളിലും മൂന്ന് ഇരട്ട നിറങ്ങളിലുമാണ് വാഹനം പുറത്തിറങ്ങിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here