കൺമുന്നിൽ അപകടം; പരിക്കേറ്റയാളെ സഹായിക്കാൻ കാറിൽ നിന്നിറങ്ങി ഓടിയെത്തി രാഹുൽ | VIDEO

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാൻ വാഹനവ്യൂഹം നിർത്തി ഓടിയെത്തിയ രാഹുൽ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഡൽഹി 10 ജൻപഥില്‍ നിന്ന് കാറിൽ വരുന്നതിനിടെയാണ് റോഡിൽ വീണുകിടന്നയാളെ രാഹുൽ ശ്രദ്ധിച്ചത്. ഉടനെ വാഹനവ്യൂഹം നിർത്തി സ്കൂട്ടർ യാത്രക്കാരന്റെ അടുത്തേക്ക് ഓടിയെത്തി പരിക്കുകൾ ഉണ്ടോയെന്ന് ചോദിച്ചറിയുകയായിരുന്നു.
ഡൽഹി 10 ജൻപഥിൽ നിന്ന് പാർലമെന്റിലേക്ക് പോകുകയായിരുന്നു രാഹുൽ ഗാന്ധി. രാഹുൽ വീട്ടിൽ നിന്നിറങ്ങിയ ഉടനെയായിരുന്നു സംഭവം. സ്കൂട്ടറിൽ നിന്ന് താഴെ വീണയാളെ കണ്ട് രാഹുൽ കാർ നിർത്തി ആളുടെ അടുത്തേക്ക് ഓടി. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുൽ, പരിക്കേറ്റോ എന്ന് ചോദിച്ചു. ഹസ്തദാനം നൽകിയ ശേഷമാണ് രാഹുൽ മടങ്ങിയത്.
#WATCH | Delhi | While exiting 10 Janpath, Congress MP Rahul Gandhi, got off his car to inquire on a scooter-rider who got into an accident nearby. pic.twitter.com/5YprbtRc2K
— ANI (@ANI) August 9, 2023
രാഹുലിന്റെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് സ്കൂട്ടർ എടുത്തുയർത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Story Highlights: Road accident outside Rahul Gandhi’s house, Congress MP ran to the scene
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here