Advertisement

റേഷനൊപ്പം അഞ്ച് കിലോ സ്‌പെഷ്യല്‍ അരി; വിതരണം വെള്ളിയാഴ്ച മുതല്‍

August 9, 2023
Google News 3 minutes Read
Special rise distribution for Onam Kerala ration shop

ഓഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 5 കിലോ വീതം സ്‌പെഷ്യല്‍ പുഴുക്കലരി 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. (Special rise distribution for Onam Kerala ration shop)

കേരളത്തില്‍ താരതമ്യേനെ വിലക്കയറ്റം കുറവാണെന്ന് മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ സഭയില്‍ പറഞ്ഞിരുന്നു. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തും. തക്കാളിക്ക് ഡല്‍ഹിയില്‍ 300 രൂപയാണ് വില. കേരളത്തില്‍ ഇതിന്റെ പകുതി മാത്രമാണ് വിലയെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റമെന്ന ആരോപണം പൂര്‍ണമായി നിഷേധിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അതേസമയം സപ്ലൈക്കോയില്‍ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. സപ്ലൈകോയില്‍ പോയി പരിശോധിക്കാമെന്ന് വെല്ലുവിളിച്ചാണ് മന്ത്രി ജി ആര്‍ അനില്‍ അതിന് മറുപടി നല്‍കിയത്.

Story Highlights: Special rise distribution for Onam Kerala ration shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here