Advertisement

വീണയ്‌ക്ക് മാസപ്പടി 1.72 കോടി ആരോപണം; സ്വതന്ത്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറുണ്ടോ?; വി മുരളീധരൻ

August 9, 2023
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറുണ്ടോ എന്ന് മുരളീധരന്‍. മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടെന്നും ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.മരളീധരന്‍ ഡല്‍ഹിയല്‍ പറഞ്ഞു.(V Muraleedharan challenged Pinarayi Vijayan on veena case)

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് 1.72 കോടി രൂപ വീണയ്‌ക്ക് മാസപ്പടിയായി ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ മറ്റ് ഏതെങ്കിലും കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം പുറത്തു വരേണ്ടതുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ പുറത്തു വരുന്നത്. ഇക്കാര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് വിജിലൻസ് വകുപ്പിന്റെ കൂടെ ചുമതല വഹിച്ചുകൊണ്ട് സംഭവം അന്വേഷിക്കണമെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. സ്വതന്ത്രമായുള്ള അന്വേഷണമാണ് ഇതിൽ നടക്കേണ്ടത്. അതിന് മുഖ്യമന്ത്രി തയ്യാറുണ്ടോ.

മടിയിൽ കനമില്ലെങ്കിൽ ആർക്കും ഭയക്കേണ്ട ആവശ്യമില്ല. മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ മടിയിൽ കനമില്ലെങ്കിൽ ഇക്കാര്യത്തിൽ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കട്ടെ. ഏതൊക്കെ കമ്പനികളിൽ നിന്നും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ട് എന്നുള്ളത് പുറത്തു കൊണ്ടുവരാൻ അന്വേഷണം ആവശ്യമാണ്. രാജ്യത്ത് നിരവധി ഏജൻസികളുണ്ട്. ആ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

Story Highlights: V Muraleedharan challenged Pinarayi Vijayan on veena case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here