Advertisement

‘ പുതുപ്പള്ളി തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന് ?’ വെല്ലുവിളിച്ച് ചാണ്ടി ഉമ്മൻ

August 10, 2023
Google News 2 minutes Read
chandy oommen challenges cpim

പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ( chandy oommen challenges cpim )

‘പ്രധാനപ്പെട്ട ആളുകളെ പോയി കാണുന്നുണ്ട്. ചർച്ചകളും യോഗങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നു. അപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ പ്രചാരണം ചെറിയ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പ പ്രവർത്തിച്ചത് പാർട്ടിക്ക് വേണ്ടിയാണ്. അത് നിർവഹിക്കാൻ എനിക്കും കടമയുണ്ട്’- ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിൽ കണ്ണുനീരുകൊണ്ടല്ല രാഷ്ട്രീയം പറഞ്ഞ് വിജയിക്കണമെന്ന സിപിഐഎം പരാമർശത്തോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ രാഷ്ട്രീയമാണല്ലോ. രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പുണ്ടോ എന്നറിയില്ല. സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന്. അങ്ങനെയെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കൂ’- ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇവിടുത്തെ സാധാരണക്കാരന്റെ വികസനത്തിന് കൈത്താങ്ങായി ഒരു എംഎൽഎ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങൾ ഇപ്പോഴും കൂടെ നിൽക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ എട്ടാം തിയതി വോട്ടെണ്ണലും നടക്കും.

Story Highlights: chandy oommen challenges cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here