Advertisement

പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും; മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം

August 11, 2023
Google News 1 minute Read

പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. അവസാന ദിവസമായ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം.

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ ഉയർത്തി പ്രതിപക്ഷം ഇന്ന് സഭയിൽ പ്രതിഷേധിക്കും. മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യം രാജ്യസഭയിൽ ഇന്നും പ്രതിപക്ഷം ചോദ്യംചെയ്യും.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം പ്രമേയത്തിലൂടെ ലോക്സഭാ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ നടപടി ഇൻഡ്യ മുന്നണി ഇന്ന് ലോക്സഭയിൽ ചോദ്യംചെയ്യും.

ഇതിനിടെ അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് കോൺഗ്രസ് സഭായോഗം ഇന്ന് ചേരും. പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് യോഗം വിളിച്ചത്. രാവിലെ 10. 30 ന് പാർലമെന്റിലെ ഓഫീസിലാണ് യോഗം.സഭയിൽ ഇന്ന് സ്വീകരിക്കേണ്ട പ്രതിഷേധ നടപടികൾ ചർച്ചയാകും.

Story Highlights: The Monsoon Session of parliament ends today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here