Advertisement

ചെളിയിൽ നിൽക്കുന്ന ജെയ്ക്; ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവെന്ന് എം ബി രാജേഷ്

August 12, 2023
Google News 2 minutes Read
m b rajesh on jaick c thomas

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പിന്നാലെ സൈബർ ഇടങ്ങളിൽ സിപിഐഎം ഇലക്ഷൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചെളിയിൽ ഷെൽഫുമായി നിൽക്കുന്ന ജെയ്‌ക്കിന്റെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സൈബർ ഇടങ്ങളിൽ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മന്ത്രിമാരടക്കമാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നത്.(M B Rajesh Praises Jaick c thomas)

‘ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌, പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി സഖാവ്‌ ജെയ്ക് സി തോമസിന്‌ വിജയാശംസകൾ’ എന്നാണ് പ്രളയകാലത്തെ ചിത്രം പങ്കുവെച്ചു കൊണ്ട് മന്ത്രി എം.ബി രാജേഷ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സ. ജെയ്ക് സി തോമസിനെ വിജയിപ്പിക്കുക എന്ന ടാഗ് ലൈനോടെ വിഡിയോ പങ്കുവച്ച് വി ശിവൻകുട്ടിയും രംഗത്തെത്തി. പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന സ. ജെയ്ക് സി തോമസിനെ വിജയിപ്പിക്കുകയെന്ന് മന്ത്രി പി രാജീവും ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: M B Rajesh Praises Jaick c thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here