Advertisement

‘നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..’; ജയിലറിന് അഭിനന്ദനവുമായി എം കെ സ്റ്റാലിൻ; പ്രോത്സാഹനത്തിന് നന്ദിയെന്ന് നെൽസൺ

August 12, 2023
Google News 3 minutes Read

‘നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..’ ജയിലറിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബീസ്റ്റിന്റെ പരാജയത്തിന് ശേഷം ഒന്നിനും കൊള്ളാത്ത സംവിധായകൻ എന്ന് വിധിയെഴുതിയവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയാണ് ജയിലർ സംവിധായകൻ നെൽസൺ. എങ്ങും ജയിലറിന് ആശംസ പ്രവാഹം ഉയരുകയാണ്.(M K Stalin Praises Jailer Movie)

‘നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..’ എന്നാണ് ഏവരും സ്നേഹത്തോടെ ചോദിക്കുന്നത്. ജയിലർ കണ്ട അനുഭവം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംവിധായകൻ നെൽസണോട് പങ്കുവച്ചു. നെൽസൺ ദിലീപ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

“ജയിലർ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാറിന് വളരെ നന്ദി. എല്ലാ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി സർ. അഭിനേതാക്കളും അണിയറപ്രവർത്തകരും നിങ്ങളുടെ വാക്കുകളിൽ ശരിക്കും സന്തുഷ്ടരാണ്”, എന്നാണ് നെൽസൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്റ്റാലിനൊപ്പം ഉള്ള ഫോട്ടോയും നെൽസൺ ഷെയർ ചെയ്തിട്ടുണ്ട്.

ലോകമ്പാടുമുള്ള തിയറ്ററുകളിൽ നിറഞ്ഞ സദസിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടിയ ചിത്രത്തിൽ മോഹൻലാലും കൂടി എത്തിയതോടെ ചിത്രത്തിന് ലഭിച്ചത് ഇരട്ടി ഇമ്പാക്റ്റായി. ഒപ്പം ശിവരാജ് കുമാറും മികച്ച പ്രകടനത്താൽ ശ്രദ്ദിക്കപ്പെട്ടു.

ഓ​ഗസ്റ്റ് 10നാണ് ജയിലർ റിലീസ് ചെയ്തത്. നെൽസൺ ദിലീപ് കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. തെന്നിന്ത്യൻ സിനിമയിലെ മൂന്ന് സൂപ്പർ താരങ്ങൾ നിറ‍ഞ്ഞാടിയ ചിത്രത്തിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, വിനായകൻ, വസന്ത് രവി, തമന്ന, യോ​ഗി ബാബു തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു.

Story Highlights: M K Stalin Praises Jailer Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here