നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കയലില്‍ വീണു മരിച്ചു

നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കയലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപറ സ്വദേശി എസ് രഞ്ജിത്താ(24)ണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മത്സരം നടക്കുന്നതിനിടെ കയലിലേക്കിറങ്ങിയ രഞ്ജിത്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഒഴുക്കില്‍പെട്ട രഞ്ജിത്തിനെ അഗ്‌നിരക്ഷാസേന ചേര്‍ത്തല സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസറും തകഴി സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവറും ചേര്‍ന്ന് മുങ്ങിയെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമളിയിലെ സ്വകാര്യ കലാകേന്ദ്രത്തില്‍ കഥകളി നടനാണ്. മാതാവ്: ഗിരിജ. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here