മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്

മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസണെതിരെ കേസെടുത്തു. ഇന്നലെ രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം. വിനോദ് മാത്യു സഞ്ചരിച്ച വാഹനം സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ( Police case against Aam Aadmi state president Vinod mathew wilson ).
ഇയാളെ നാട്ടുകാർ ആണ് പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയിൽ വിനോദ് മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുമായി വഴക്കിട്ടത്തിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Story Highlights: Police case against Aam Aadmi state president Vinod mathew wilson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here