കിഴക്കേകോട്ടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ട്രാൻസ് വുമൺ അറസ്റ്റിൽ

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കിഴക്കേകോട്ട ബസ്റ്റാൻഡ് പരിസരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് നീതു എന്ന ട്രാൻസ് വുമൺ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് ഫോർട്ട് പൊലീസ്. സംഭവത്തിൽ പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ പ്രതി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.
Story Highlights: Attempt to abduct baby in TVM: Trans woman arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here