Advertisement

‘ഹോണ്‍ ശബ്‍ദത്തിന് പകരം ഫ്ലൂട്ടും ശംഖും തബലയും’; നിരത്തുകളില്‍ ഇന്ത്യൻ സംഗീതം ഒരുക്കും; നിതിന്‍ ഗഡ്കരി

August 14, 2023
Google News 3 minutes Read
nitin-gadkari-vehicle-horn-sound-pollution-musical-instruments

നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്‍റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൂനെയിലെ ചാന്ദ്‌നി ചൗക്കിലെ മള്‍ട്ടി ലെവല്‍ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.(Nitin Gadkari Vehicle Horn will be like Musical Instruments)

വിഐപി വാഹനങ്ങളിലെ സൈറണുകൾ കൂടി അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ഹോണുകളുടെയും സൈറണുകളുടെയും ശബ്‍ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും ഗഡ്‍കരി പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ശബ്‍ദമലിനീകരണം നിയന്ത്രിക്കുന്നത് വളരെ പ്രധാനമായതിനാൽ വിഐപി വാഹനങ്ങളിലെ സൈറണുകൾ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഹോണുകളുടെയും സൈറണുകളുടെയും ശബ്‍ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും ഗഡ്‍കരി പറഞ്ഞു.

“സൈറൺ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴൽ), തബല, ശംഖ് തുടങ്ങിവയുടെ ശബ്‍ദം കൊണ്ടുവരുന്ന ഒരു നയമാണ് ഞാൻ ഉണ്ടാക്കുന്നത്. ആളുകൾ ശബ്ദമലിനീകരണത്തിൽ നിന്ന് മോചിതരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,”- ഗഡ്കരി പറഞ്ഞു.

Story Highlights: Nitin Gadkari Vehicle Horn will be like Musical Instruments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here