‘മനസും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി’;അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി എന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. 2011ലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.(Akshay kumar gets indian citizenship on independence day)
കനേഡിയൻ പൗരത്വത്തിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിട്ടുള്ളയാളാണ് അക്ഷയ് കുമാർ. സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം സമ്മാനിച്ചത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
കനേഡിയൻ പൗരത്വം സമ്മാനിച്ചത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു. 12 വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിക്കുന്നത്.
ദേശസ്‌നേഹം ചോദ്യം ചെയ്യുന്ന തരത്തിൽ വിമർശനങ്ങളെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് തന്റെ എല്ലാമെന്നും ഇവിടെ നിന്നാണ് എല്ലാം നേടിയതെന്നും ഒരു ഇന്റർവ്യൂവിൽ അക്ഷയ് പറഞ്ഞിരുന്നു.2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം നടപടികൾ നീണ്ടു.
Story Highlights: Akshay kumar gets indian citizenship on independence day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here