ഉമ്മൻ ചാണ്ടിയെ യുഡിഎഫ് മൂലയ്ക്കിരുത്തിയപ്പോഴാണ് പുതുപ്പള്ളിയിൽ വികസനമുണ്ടായത്: മന്ത്രി എകെ ശശീന്ദ്രൻ

പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യുന്നത് യുഡിഎഫിനു ഗുണം ചെയ്യില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പുതുപ്പള്ളിയിലെ സാഹചര്യം മാറി. ഉമ്മൻ ചാണ്ടിക്കു കിട്ടിയ വോട്ട് ചാണ്ടി ഉമ്മനു കിട്ടില്ല. പുതുപ്പള്ളി വികസനം താരതമ്യം ചെയ്യാൻ ചാണ്ടി ഉമ്മൻ ഒന്നു പാല വരെ പോകണം. പുതുപ്പള്ളി മാത്രം റോഡിനു വീതി ഇല്ല. യുഡിഎഫ് ഭരണകാലത്ത് അല്ല പുതുപ്പള്ളി വികസിച്ചത്. ഉമ്മൻ ചാണ്ടിയെ യുഡിഎഫ് മൂലക്ക് ഇരുത്തിയപ്പോൾ ആണ് വികസനം ഉണ്ടായത്. ഉമ്മൻ ചാണ്ടി വികാരം ഇളക്കി വോട്ട് പിടിക്കുന്നത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ മാസപ്പടി സജീവ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, എ ഐ ക്യാമറ, കൊവിഡ് കാല പർച്ചേസ്, മകളുടെ മാസപ്പടി എല്ലാം ചർച്ചയാക്കും. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു, ഇത് ശരിയാണോ? എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്. ഗോവിന്ദൻ പാർട്ണർ അല്ലല്ലോ. ആകാശവാണിയായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിൻറെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാൻ പോകുന്നത്. സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘പുതുപ്പള്ളിയില്‍ യുഡിഎഫ് മാസപ്പടി ആരോപണം ഉയര്‍ത്തും, അഴിമതി പ്രചരണ വിഷയമാക്കും’; വി.ഡി സതീശൻ
സർക്കാരിനെതിരായ കുറ്റപത്രം യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. മാത്യു കുഴൽനാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും. പ്രതിയാകേണ്ടവർക്കെതിരെ കേസില്ല. ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ് എടുക്കുന്നു. പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴൽനാടൻ ഒറ്റക്കല്ല.ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ, മരിച്ചപ്പോഴും അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻഎസ്എസിനെതിരായ നാമജപ കേസ് ഒഴിവാക്കൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം മാത്രമാണ്. ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമോയെന്നും സതീശൻ ചോദിച്ചു. കുഴൽപ്പണ കേസിൽ രക്ഷപ്പെടാൻ പിണറായിയുടെ കാല് പിടിച്ചയാളാണ് സുരേന്ദ്രൻ. മാസപ്പടിയിൽ പ്രതിപക്ഷത്തെ വിമർശിക്കാൻ സുരേന്ദ്രന് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: oommen chandy udf ak saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here