മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു; മാത്യു കുഴല്‍നാടനെതിരെ പ്രതികാര നടപടി; പി.കെ ഫിറോസ്

മാത്യു കുഴല്‍നാടനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയെന്ന് പികെ ഫിറോസ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയാണ്. ആരോപണങ്ങൾക്ക് മാത്യു കുഴൽനാടൻ കൃത്യമായ മറുപടി നൽകി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയും ഇല്ല.(PK Firos Against Pinarayi Vijayan)
മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിനാണ് തന്നെ ജയിലില്‍ ഇട്ടത്. താനൂര്‍ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. താമിര്‍ ജിഫ്രിയെ കസ്റ്റഡിയില്‍ എടുത്ത കാര്യം എസ്പി മുതല്‍ സിഐ വരെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
കസ്റ്റഡി കൊലക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമം. മയക്കു മരുന്ന് കണ്ടെടുത്തത്തിലും ദുരൂഹതയുണ്ട്. ഡാന്‍സഫ് സംഘം മയക്കു മരുന്ന് നേരത്തെ കൊണ്ട് വെച്ചതാണോ എന്ന് സംശയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടായ മറ്റെന്തോ വൈരാഗ്യത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്തതെന്ന് സംശയിക്കുന്നു. എസ് പി യെ ഒരു നിലക്കും സസ്പെന്‍ഡ് ചെയ്യില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കേസില്‍ സാക്ഷികളായതും ദുരൂഹമാണ്.
നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ആളാണ് പി വി അന്‍വര്‍. ഭരണം ഉണ്ടെങ്കില്‍ എന്തും ആകാം എന്നാണ് സ്ഥിതി. സമൂഹത്തില്‍ അവമതിപ്പുള്ളയാളെ എതിര്‍ത്ത് അന്‍വറിന്റെ ചീത്തപ്പേര് മാറ്റാനാണ് ശ്രമമെന്നും പികെ ഫിറോസ് പറഞ്ഞു.
Story Highlights: PK Firos Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here