Advertisement

‘മാത്യു കുഴൽനാടനെ പൂട്ടാനൊരുങ്ങി സർക്കാർ’; നാളെ കുടുംബ വീട്ടിൽ റവന്യു വകുപ്പ് സർവേ നടത്തും

August 17, 2023
Google News 2 minutes Read
revenue-survey-tomorrow-at-mathew-kuzhalnadans-family-home

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീട്ടിൽ നാളെ റവന്യു വകുപ്പ് സർവേ നടത്തും. വിജിലൻസിന്റെ ആവശ്യപ്രകാരമാണ് സർവേ. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയിലാണ് പരിശോധന.(Revenue survey at mathew kuzhalnadans family home)

നാളെ രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേ നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

കോതമംഗലത്തെ കുടുംബവീടിനോട് ചേർന്ന സ്ഥലം പിഡബ്യുഡിക്ക് റോഡ് നിർമ്മിക്കാൻ വിട്ടുനൽകിയെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. ഈ സഥലത്ത് റോഡ് നിർമ്മിച്ചതിന് പിന്നാലെ തന്റെ വീട്ടിലേക്ക് വാഹനങ്ങൾ കയറ്റാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. അവിടെ റോഡ് വെട്ടിയിരുന്നു.

അതിനെതിരെയാണ് ചിലർ പരാതി ഉന്നയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. മാത്യു കുഴൽനാടൻ തന്റെ കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഈ നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്ന്. നാട്ടുകാരുടെ പരാതിയിന്മേലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.

Story Highlights: Revenue survey at mathew kuzhalnadans family home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here