Advertisement

‘വി.ഡി സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു’; ഇ.പി ജയരാജൻ

August 17, 2023
Google News 2 minutes Read
VD Savarkar was an Extreme Left Adventurer

സ്വാതന്ത്ര്യസമരകാലത്ത് വി ഡി സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍ ആയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.(VD Savarkar was an Extreme Left Adventurer)

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്ന് ചോദിച്ചാല്‍ സവര്‍ക്കറുടെ പേരായിരിക്കും അവര്‍ ചൂണ്ടികാട്ടുക. എന്നാല്‍ അക്കാലത്ത് സവര്‍ക്കര്‍ ഒപ്പമുണ്ടായിരുന്നില്ല. അന്തമാന്‍ ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് വരാന്‍ സാധിക്കില്ലെന്ന് സവര്‍ക്കര്‍ക്ക് മനസിലായി. ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാര്‍ സവക്കറെ സമീപിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

തുടര്‍ന്ന് മാപ്പ് എഴുതികൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ സവര്‍ക്കറോട് ആവശ്യപ്പെടുകയായിരുന്നു. ഇനി ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷ് സേവകനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സവർക്കര്‍ ദയാഹര്‍ജി കൊടുത്തതായും പിന്നീട് ഒരു വര്‍ഗീയ വാദിയായി പില്‍ക്കാലത്ത് ജീവിതം നയിക്കുകയായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ രാഷട്രപതിയെപ്പോലും ഈ ചടങ്ങിന് ക്ഷണിച്ചില്ല. ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: VD Savarkar was an Extreme Left Adventurer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here