അഡ്വ. എം. കെ സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍

സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടി കെ ഹംസ രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. 10 ബോര്‍ഡ് അംഗങ്ങളും ഒരേ സ്വരത്തില്‍ പിന്തുണ നല്‍കിയെന്നും ഏറ്റവും ശരിയായ രീതിയിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും എം കെ സക്കീര്‍ പറഞ്ഞു.
നിയമപരമായും സത്യസന്ധമായും വഖഫ് സ്വത്ത് സംരക്ഷിക്കും. തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുകയാണ് ലക്ഷ്യം. വഖഫ് നിയമനം സുതാര്യമായി നടത്തുമെന്നും എം കെ സക്കീര്‍ കൂട്ടിച്ചേര്‍ത്തു.
വഖഫ് സ്വത്തുക്കളുടെ കേസിന്റെ കാര്യത്തില്‍ തീരുമാനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു. പുതിയ ചെയര്‍മാനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാര്യമുള്ളതല്ലെന്നും വഖഫ് നിയമനങ്ങളുടെ കാര്യം പുതിയ ബോര്‍ഡും ചെയര്‍മാനും തീരുമാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Adv MK Sakeer waqf board new chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here