ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി സ്മൃതി ഇറാനിക്കെതിരെ അമേഠിയില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചാല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പ്രിയങ്കയുടെ വിജയത്തിനായി ശ്രമിക്കുമെന്നും അജയ് റായ് വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടത് ദേശീയ നേതൃത്വമാണ്.
2024 ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലും പ്രിയങ്കയും മത്സരത്തിനിറങ്ങിയാല്‍ ഉത്തര്‍പ്രദേശില്‍ ഇത്തവണ കടുത്ത പോരാട്ടമായിരിക്കും. 2019ല്‍ കോണ്‍ഗ്രസിന്റെ പരാമ്പരാഗത സീറ്റുകള്‍ അട്ടിമറിച്ചിരുന്നു. റായ്ബറേലിയിലും അട്ടിമറിക്കുമെന്ന തീരുമാനത്തിലുറച്ചാണ് ബിജെപി. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറിനാണ് റായ്ബറേലിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇതിനോടകം രണ്ട് തവണ നരേന്ദ്രസിങ് തോമര്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്.
Story Highlights: Rahul Gandhi to contest Lok Sabha elections from Amethi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here