അഭിഭാഷക ധാർമികത ലംഘിച്ചു; മാത്യു കുഴല്‍നാടനെതിരെ പരാതി

മാത്യു കുഴൽനാടൻ അഭിഭാഷക ധാർമികത ലംഘിച്ചതായി പരാതി. ചിന്നക്കനാലിൽ റിസോർട്ട്, പ്രാക്റ്റീസ് ചെയ്യവേ ബിസിനസ് ചെയ്‌തത് തെറ്റ്. ബാര്‍ കൗണ്‍സില്‍ ആണ് പരാതി നല്‍കിയത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റൂള്‍സ് മാത്യു കുഴല്‍നാടന്‍ ലംഘിച്ചുവെന്നാണ് ആരോപണം. മാത്യുവിനെതിരെ നടപടി വേണം.(Bar Council Complaint Against Mathew Kuzhalnadan)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഹൈക്കോടതിയിലെ അഭിഭാഷകനായ സജീവ് സി.കെയാണ് മാത്യു കുഴല്‍നാടനെതിരെ പരാതി നല്‍കിയത്. മാത്യു കുഴല്‍നാടന്‍ ഒരേ സമയം റിസോര്‍ട്ട് ബിസിനസും അഭിഭാഷക ജോലിയും ചെയ്യുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വക്കറ്റ് ആക്ടിന്റെ മുപ്പത്തിയഞ്ചാം വകുപ്പ് അനുസരിച്ച് മാത്യു കുഴല്‍നാടനെതിരെ നടപടി വേണമെന്നാണ് ആവശ്യം.
Story Highlights: Bar Council Complaint Against Mathew Kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here