ഫ്ലവേഴ്‌സ് ടിവിയുടെയും, ട്വന്റിഫോറിന്റെയും മലബാർ റീജ്യണൽ ഓഫിസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു

ഫ്ലവേഴ്‌സ് ടിവിയുടെയും, ട്വന്റിഫോറിന്റെയും പുതിയ മലബാർ റീജ്യണൽ ഓഫിസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ഫ്‌ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. 24 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന്റെ നേതൃത്വത്തിലായിരുന്നു ലളിതമായ ചടങ്ങ് നടന്നത്. കൂടുതൽ സൗകര്യങ്ങളോടെ സരോവരം പാർക്കിനു മുന്നിൽ മിനി ബൈപ്പാസിൽ ജ്യോതിസ് കോംപ്ലക്സിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.
വാർത്തകൾ അറിയിക്കാൻ പ്രേക്ഷകർക്ക് നേരിട്ടും ഫോൺ മുഖേനയും 24ന്റെ പുതിയ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ; 0495- 2927024. എല്ലാവർക്കും കുടുതൽ വേഗത്തിൽ മലബാർ വാർത്തകൾ എത്തിക്കൻ ആണ് 24 പുതിയ സൗകര്യങ്ങളോടെ റീജിയണൽ ബ്യൂറോ പുതിയ സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്.
Story Highlights: Malabar Regional Office of Flowers TV and Twentyfour started in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here