Advertisement

ലഡാക്കിൽ വാഹനാപകടത്തിൽ 9 സൈനികർ മരിച്ചു

August 19, 2023
Google News 2 minutes Read
army vehicle accident nine soldiers death

ലഡാക്കിൽ വാഹനാപകടത്തിൽ 9 സൈനികർ ദാരുണാന്ത്യം. സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ക്യാരി ടൗണിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് അപകടം.(Nine soldiers dead as Army vehicle plunges into gorge in Ladakh)

കരു ഗാരിസണിൽ നിന്ന് ലേയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here