Advertisement

ആദ്യ ഫിഫ ലോക കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍; ഇംഗ്ലണ്ടിനെ തകര്‍ത്തത് ഒരു ഗോളിന്

August 20, 2023
Google News 2 minutes Read
FIFA WC 2023 spain

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന് ഫിഫ ലോക കിരീടം. 29ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഏക ഗോളിലാണ് സ്പെയിന്‍ ഫിഫ ലോകകിരീട നേട്ടം. ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സ്‌പെയിനും ഇംഗ്ലണ്ടും തുടക്കംമുതലേ ഗോള്‍ ദാഹത്തോടെ പോരാടിയെങ്കിലും വിധി നിര്‍ണയിച്ച ഒരു ഗോളും കിരീടവും സ്‌പെയിന്‍ സ്വന്തമാക്കി.(FIFA W C 2023 Spain beat England 1-0 to become World Champions)

ആദ്യമായാണ് ഇരു ടീമുകളും ഫൈനല്‍ കളിക്കുന്നത്. മൂന്നാംസ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ചനേട്ടം. പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് നേരത്തെയുള്ള സ്‌പെയിനിന്റെ മികച്ച പ്രകടനം. ഉജ്ജ്വലമായ മുന്നേറ്റമായിരുന്നു ഇത്തവണ സ്‌പെയിനും ഇംഗ്ലണ്ടും നടത്തിയത്. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇം​ഗ്ലണ്ട് ഫൈനലിൽ എത്തിയതെങ്കിൽ ജപ്പാനോട് കാലിടറിയാണ് സ്പെയിൻ ഫൈനലിലെത്തിയത്.

ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ വനിതാ ലോകപ്പിന് ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് സംയുക്ത വേദികള്‍ സാക്ഷിയായത്. ലോകമെങ്ങും വനിതാ ലോകകപ്പിന് കാണികള്‍ വര്‍ധിച്ചത് ഇത്തവണത്തെ മത്സരങ്ങള്‍ക്കാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here