Advertisement

കെ സി എ “ഓണം പൊന്നോണം 2023″ന് കൊടിയേറ്റത്തോടെ തുടക്കമായി

August 20, 2023
Google News 0 minutes Read
KCA Ponnonam 2023

കെ സി എയുടെ ഈ വർഷത്തെ ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറ്റത്തോടെ തുടക്കം. കെ സി എ അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇനാസ് അൽ മാജീദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു . വിശിഷ്ടാതിഥി തിരുവോണ വസ്ത്രങ്ങൾ അണിഞ്ഞ് പങ്കെടുത്തത് ചടങ്ങിന് ഒരു പ്രത്യേകതയായി.

കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, ടൈറ്റിൽ സ്പോൺസർ ബി എഫ് സി റീട്ടെയിൽ സെയിൽസ് മാനേജർ ആനന്ദ് നായർ എന്നിവർ അംഗങ്ങൾക്ക് ഓണാശംസകൾ നേർന്നു സംസാരിച്ചു. കെ സി എ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു.വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ കെസിഎ അംഗങ്ങളും സമ്മർ ക്യാമ്പ് കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here