വളര്‍ത്തുനായയെ തല്ലിയത് തടഞ്ഞു; ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
വളര്‍ത്തുനായയെ ചൊല്ലിയുണ്ടായ തര്‍ക്കം ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനെടുത്തു. മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് സംഭവം. വളര്‍ത്തുനായയെ തല്ലിയത് സംബന്ധിച്ച് കുടുംബത്തിലുണ്ടായ വഴക്കിനിടെ ഗൃഹനാഥന്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഉജ്ജൈനിലെ ബദ്‌നഗറില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 45കാരനായ ദിലീപ് പവാറും ഭാര്യയും മക്കളുമാണ് മരിച്ചത്. പുലര്‍ച്ചെയോടെ ദിലീപ് പവാര്‍ തന്റെ വളര്‍ത്തുനായ്ക്കളെ അകാരണമായി മര്‍ദിക്കാന്‍ തുടങ്ങി. നായ്ക്കളെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും ഭാര്യയും മക്കളും ഇയാളോട് അപേക്ഷിച്ചെങ്കിലും കേട്ടില്ല. തുടര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്.
പവാറിന്റെ ഭാര്യ ഗംഗ, (40), മകന്‍ യോഗേന്ദ്ര (14), മകള്‍ നേഹ (17) എന്നിവരെ ഇയാള്‍ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ മറ്റ് രണ്ട് മക്കള്‍ വീട്ടില്‍ നിന്നിറങ്ങിയോടിയതുകൊണ്ട് രക്ഷപെട്ടു. ഭാര്യയെയും മക്കളെയും കൊന്ന ശേഷം ദിലീപ് പവാര്‍ വാളുകൊണ്ട് സ്വയം കുത്തുകയായിരുന്നു. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ഏതാനും മാസങ്ങളായി ജോലിയും ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Man Kills wife and children after Being Asked Not To Hit Pet Dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here