കേരളത്തിന് ഓണം ഓഫറുമായി നിസാനും; 87,000 രൂപ വരെ ആനുകൂല്യം
കേരളത്തിന് പ്രത്യേക ഓണം ഓഫറുകളുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. ടാറ്റ് മോട്ടോര്‍സ് തുടങ്ങിവെച്ച ഓണം ഓഫര്‍ മാരുതി സുസുക്കിയും മഹീന്ദ്രയും ഹ്യുണ്ടായുമെല്ലാം പ്രാദേശിക ഡീലര്‍മാരിലൂടെ ആനുകൂല്യങ്ങളെല്ലാം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ഇതിന് പിന്നിലെയാണ് നിസാനും ഓണം ഓഫറുമായെത്തിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ മാഗ്നറ്റ് മാത്രമാണ് ജാപ്പനീസ് ബ്രാന്‍ഡ് വില്‍ക്കുന്നത്. അതിനാല്‍ ഓണത്തിന്റെ ആനുകൂല്യം കോംപാക്ട് എസ്‌യുവിക്ക് മാത്രമേ ബാധകമാകൂ. 87,000 രൂപവരെയാണ് ഓണത്തിന് നിസാന്‍ ഓഫര്‍ നല്‍കുന്നത്. എന്നാല്‍ ഇത് മാത്രമായല്ല നിസാന്‍ ഓഫര്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.
മൂന്നു വര്‍ഷത്തെ പ്രീപെയ്ഡ് മെയിന്റനന്‍സ് പ്ലാന്‍, 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ വിലയുള്ള ആക്‌സസറികള്‍, 5000 രൂപയുള്ള പ്രത്യേക കോര്‍പ്പറേറ്റ് ബെനഫിറ്റുകള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഓണം ഓഫറില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
ഇതിലൂടെ പുത്തന്‍ നിസാന്‍ മാഗ്‌നൈറ്റ് സ്വന്തമാക്കുമ്പോള്‍ 6.99 ശതമാനം പലിശ നിരക്കില്‍ ഫിനാന്‍സ് സ്‌കീം തെരഞ്ഞെടുക്കാനും കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. ഈ അത്ഭുതകരമായ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും ഈ ഓണം ഒരു പുതിയ നിസ്സാന്‍ മാഗ്നൈറ്റിനൊപ്പം ആഘോഷിക്കാനും ഞങ്ങള്‍ കേരളത്തിലെ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് നിസ്സാന്‍ മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ്, പ്രൊഡക്റ്റ് ആന്‍ഡ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ മോഹന്‍ വില്‍സണ്‍ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here