AI കൊമ്പന്‍ ഇരിങ്ങാടപ്പിള്ളി മാധവന്‍; നിര്‍മ്മിത ബുദ്ധിയില്‍ ആന ഒരുങ്ങുന്നു

ഈ ആനയ്ക്ക് മുന്നില്‍ മറ്റ് ആനകള്‍ ഇച്ചിരി പാടുപെടും. ആരെയും ഉപദ്രവിക്കാത്ത ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയാത്ത മഴയെയും വെയിലിനെയും നേരിടാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ആന. അതാണ് ഇരിങ്ങാടപ്പിള്ളി മാധവന്‍ എന്ന നിര്‍മ്മിതബുദ്ധിയില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ആന.
തൃശൂര്‍ അന്തിക്കാട് സ്വദേശിയായ ശാസ്ത്രജ്ഞന്‍ കെ പി ഉണ്ണികൃഷ്ണനും സംഘവുമാണ് നിര്‍മ്മിതബുദ്ധിയില്‍ ആനയെ നിര്‍മ്മിച്ചെടുക്കുന്നത്. ഇരിങ്ങാടപ്പിള്ളി രാമനെന്ന റോബോട്ട് ആനയുടെ പിന്മുറക്കാരനായാണ് ഇരിങ്ങാടപ്പള്ളി മാധവന്‍ എത്തുന്നത്. ഇ-ന്യൂറോണ്‍ വെര്‍ഷനിലാണ് ആനയ്ക്ക് തലച്ചോറൊരുങ്ങുന്നത്.
പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് കാണാനും കേള്‍ക്കാനും മണംപിടിക്കാനും കഴിയുന്ന ആനയെ നിര്‍മ്മിക്കാനാണ് ഒരുക്കം. നിര്‍മിതബുദ്ധിയുടെ അടിസ്ഥാന തത്വങ്ങളുടെ ഉപജ്ഞാതാവായ സംഗമമാധവനോടുള്ള ആദരമായാണെന്ന് കെ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആളുകളെ തിരിച്ചറിയാനും പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ആനയ്ക്ക് കഴിയും. കൂടാതെ അതിന്റെ അടുത്തഘട്ടത്തില്‍ വികാരങ്ങള്‍ ഉള്‍പ്പെടുത്തുകയും എവിടേക്ക് വേണമെങ്കിലും നടന്നുപോകാനും കഴിയുന്നവിധത്തില്‍ ആനയെ ഒരുക്കിയെടുക്കും.
മൃഗസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന സംഘടനയായ ‘പെറ്റാ ഇന്ത്യ’യായിരുന്നു റോബോട്ടിക് ആനയെന്ന ആശയം മുന്നോട്ട് വെച്ചിരുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ആനയായ ഇരിങ്ങാടപ്പിള്ളി രാമനെ എഴുന്നള്ളിപ്പിന് എത്തിച്ചത്. ഇതിന് പിന്നാലെയാണ് എഐയില്‍ ആന ഒരുങ്ങുന്നത്.
അമേരിക്കയിലെ മിഷിഗണിലെ ആന്‍ അര്‍ബറിലുള്ള എഐ സ്റ്റാര്‍ട്ടപ്പായ ഇ-ന്യൂറോ ലേണിന്റെ സഹസ്ഥാപകനും മുഖ്യശാസ്ത്രജ്ഞനുമാണ്. ഒരു ജനറേറ്റീവ് എഐ, ഡീപ്പ് ലേണിങ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം ശ്രദ്ധേയമായ അല്‍ഗോരിതങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here