Advertisement

അര്‍ഹരായ പലരേയും ഒഴിവാക്കിയെന്ന് പരാതി; പുതുപ്പള്ളിയിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേടെന്ന് ചാണ്ടി ഉമ്മന്‍

August 21, 2023
Google News 2 minutes Read
Chandy Oommen complaint against puthuppally voters list

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. അര്‍ഹരായ പലരേയും വോട്ടേഴ്‌സ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ചാണ്ടി ഉമ്മന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചു. (Chandy Oommen complaint against puthuppally voters list)

ഓഗസ്റ്റ്10ന് ശേഷമുള്ള അപേക്ഷകരില്‍ പലരേയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

അതേസമയം പുതുപ്പള്ളി കടുത്ത തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന അവധി ദിവസങ്ങള്‍ കണക്കിലെടുത്ത് പരമാവധി വോട്ടര്‍മാരിലേക്ക് ഓടിയെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. ആദ്യഘട്ട പ്രചരണത്തില്‍ മുന്‍തൂക്കം അവകാശപ്പെടുന്ന യു ഡി എഫ് ഇന്ന് മുതല്‍ വാഹന പര്യടനവും ആരംഭിച്ചു. പാമ്പാടിയിലെ പത്താഴക്കുഴിയില്‍ നിന്നാണ് ചാണ്ടി ഉമ്മന്റെ പര്യടനം തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ പ്രചരണവും ഇവിടെ നിന്നാണ് ആരംഭിച്ചിരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് യുഡിഎഫ് ക്യാമ്പ്.

പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പ്രചരണത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മീനടം, വാകത്താനം പഞ്ചായത്തുകളിലാണ് ഇന്നത്തെ പ്രചരണം. മുഖ്യമന്ത്രി കൂടി ലാന്‍ഡ് ചെയ്യുന്നതോടെ ഇടതു പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കും. ഇപ്പോഴും ഭവന സന്ദര്‍ശനങ്ങളിലാണ് എന്‍ഡിഎ ക്യാമ്പ്. മണ്ഡലത്തിലെ മണ്ണ് ബിജെപിക്ക് അനുകൂലമെന്ന് സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ പ്രതികരിച്ചു.

Story Highlights: Chandy Oommen complaint against puthuppally voters list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here