ബിഹാറിലെ ‘അടൽ ബിഹാരി വാജ്‌പേയി’ പാർക്ക് ഇനി ‘കോക്കനട്ട് പാർക്ക്’
പട്നയിലെ ‘അടൽ ബിഹാരി വാജ്‌പേയി’ പാർക്കിനെ ‘കോക്കനട്ട് പാർക്ക്’ എന്ന് പുനർനാമകരണം ചെയ്ത് ബീഹാർ സർക്കാർ. വനം-പരിസ്ഥിതി വകുപ്പിന്റേതാണ് നടപടി. കങ്കർബാഗിൽ സ്ഥിതി ചെയ്യുന്ന പാർക്കിന്റെ പേര് മുമ്പ് ‘കോക്കനട്ട് പാർക്ക്’ എന്നായിരുന്നു. 2018 ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മരണശേഷം ഇത് ‘അടൽ ബിഹാരി വാജ്‌പേയി’ പാർക്ക് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
പെരുമാറ്റം ബിഹാറിൽ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. വനം-പരിസ്ഥിതി വകുപ്പ് മന്ത്രി തേജ് പ്രതാപിന്റെ തീരുമാനത്തിനെതിരെ ബിജെപി നിതീഷ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. ‘സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണ്. ഒരു വശത്ത് നിതീഷ് കുമാർ വാജ്‌പേയിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുമ്പോൾ, മറുവശത്ത് അദ്ദേഹത്തിൻ്റെ മന്ത്രി തേജ് പ്രതാപ് വാജ്‌പേയി പാർക്കിന്റെ പേര് മാറ്റുന്നു’ – ബിജെപി വക്താവ് അരവിന്ദ് കുമാർ സിംഗ് പറഞ്ഞു.
അതേസമയം, അടൽ ബിഹാരി വാജ്‌പേയി പാർക്കിന്റെ പേര് ‘കോക്കനട്ട് പാർക്ക്’ എന്ന് പുനർനാമകരണം ചെയ്തിട്ടും പാർക്കിന്റെ സൈൻബോർഡ് ഇതുവരെ മാറ്റിയിട്ടില്ല. 2018ൽ സ്ഥാപിച്ച വാജ്‌പേയിയുടെ പ്രതിമയും പാർക്കിനുള്ളിൽ നിലനിർത്തിയിട്ടുണ്ട്. ഈ രണ്ട് കാര്യങ്ങളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
Story Highlights: Tej Pratap renames Atal Bihari Vajpayee Park as Coconut park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here