ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരം

ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250 പരം ആൾക്കാർ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ പാർലമെന്റ് മെംബറും, സെക്കന്റ് ഡെപ്യൂട്ടി സ്‌പീക്കറും ആയ ശ്രീ അഹമ്മദ് അബ്ദുൾവഹീദ് കാരാട്ട ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ICRF വൈസ് ചെയര്മാന് വി കെ തോമസ് വിശിഷ്ട അതിഥി ആയിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ് കാർഡ് ശ്രീ അഹമ്മദ് അബ്ദുൾവഹീദ് കാരാട്ട അനാവരണം ചെയ്തു. അൽ റഹീബ് മെഡിക്കൽ സെന്റര് ജനറൽ മാനേജർ ശ്രി. നൗഫല് അടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനായ .ബഷീർ അമ്പലായി കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം, സെക്രട്ടറി ജഗത് കൃഷ്ണകുമാർ ,സാമൂഹിക പ്രവർത്തകരായ മോനി ഓടിക്കണ്ടത്തിൽ , സൽമാൻ ഫാരിസ് ,അമൽദേവ് ,ബിജു ജോർജ് ,അൻവർ നിലബൂർ , മനോജ് വടകര ,മണിക്കുട്ടൻ , അബ്ദുൽസലാം , ഗംഗൻ തൃക്കരിപ്പൂർ , അബിതോമസ് ജോർജ് , എബ്രഹാം സാമുവേൽ , തോമസ് ഫിലിപ്പ് , ജയേഷ് താന്നിക്കൽ ,എന്നിവർ ആശംസകൾ അറിയിച്ചു.
കൂട്ടായ്മ രക്ഷാധികാരികളായ ,ബോസ് ഭാസുരാംഗൻ , ജോർജ് സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ, കോ-ഓർഡിനേറ്റർമാരും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും പരിപാടികൾ നിയന്ത്രിച്ചു .
Story Highlights: Bahrain sooranad Association’s Mega Free Medical Camp Successful
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here