Advertisement

ചന്ദ്രയാന് വേണ്ടി പ്രാർത്ഥിക്കുന്നു, എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ അഭിമാനം ; സംഘിയാക്കാൻ മറക്കല്ലേയെന്ന് ഹരീഷ് പേരടി

August 22, 2023
Google News 2 minutes Read
Hareesh peradi chandrayaan 3

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന് ആശംസകളുമായി നടൻ ഹരീഷ് പേരടി . ഇന്ത്യയുടെ ശാസ്ത്രപുരോഗതിയിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .(Hareesh Peradi About Chandrayaan 3)

ചന്ദ്രനിൽ തൊടാൻ പോകുന്ന ചന്ദ്രയാൻ-3 എന്ന എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു..പ്രാർഥനകളോടെ … (എന്നെ സംഘിയാക്കാൻ മറക്കാതിരിക്കുക)..ജയ് ഇന്ത്യാ ‘ – ഹരീഷ് പേരടി കുറിച്ചു . മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര അടക്കമുള്ള ചന്ദ്രയാൻ ദൗത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു .

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

അതേസമയം ചന്ദ്രയാൻ–3 യുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ് രംഗത്തെത്തി. ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പുതിയ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി. നടൻ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് പുതിയ പോസ്റ്റ്.ലുങ്കിയും ഷര്‍ട്ടും ധരിച്ച് ചായ അടിക്കുന്ന ആദ്യ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു പ്രതികരണം.

‘വെറുപ്പ് വെറുപ്പുമാത്രമേ കാണുകയുള്ളൂ. ആംസ്ട്രോങ്ങിന്റെ കാലത്തുള്ള ഒരു തമാശയാണ് ഉദ്ദേശിച്ചത്. ട്രോളുകാർ ഏത് ചായക്കാരനെയാണ് ചിത്രത്തില്‍ നിന്ന് ഉദ്ദേശിച്ചത്??…ഇതിലെ തമാശ മനസ്സിലായില്ലെങ്കില്‍ നിങ്ങള്‍ തന്നെയാണ് പരിഹസിക്കപ്പെടാന്‍ പോകുന്നത്. ഇനിയെങ്കിലും ചിന്തിക്കുക. ‘ എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗോടെയായിരുന്നു പുതിയ കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവച്ചത്.

Story Highlights: Hareesh Peradi About Chandrayaan 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here