Advertisement

ജനവാസമില്ലാത്ത ദ്വീപിൽ മൂന്ന് ദിവസമായി കുടുങ്ങി; 64കാരനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

August 22, 2023
Google News 3 minutes Read

മൂന്ന് ദിവസമായി ജനവാസമില്ലാത്ത ദ്വീപിൽ കുടുങ്ങി 64 കാരൻ. ബഹാമസ് ദ്വീപിൽ കുടുങ്ങിയ വയോധികനെ യുഎസ് കോസ്റ്റ് ഗാർഡ് (യുഎസ്‌സിജി) വെള്ളിയാഴ്ച രക്ഷപ്പെടുത്തി. ഫ്ലോറിഡ, ക്യൂബ, ബഹാമസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ കേ സാലിന് സമീപമാണ് യുഎസ്സിജി ഇവരെ കണ്ടെത്തിയത്. 64 കാരനായ ബഹാമിയൻ പൗരനാണെന്ന് തിരിച്ചറിഞ്ഞ എയർക്രൂ ദ്വീപിൽ ആശയവിനിമയം സ്ഥാപിക്കുന്നതിനായി റേഡിയോയും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സാധനങ്ങൾ ദീപിൽ എത്തിച്ചു കൊടുത്തു. (Old Man Stranded For 3 Days On Bahamas Island Rescued)

“യാത്രയ്ക്കിടെ തന്റെ കപ്പൽ പ്രവർത്തനരഹിതമായതിനെത്തുടർന്ന് മൂന്ന് ദിവസമായി താൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ജീവനക്കാരെ അറിയിച്ചു. അദ്ദേഹത്തെ രക്ഷപെടുത്താൻ കോസ്റ്റ് ഗാർഡ് ജീവനക്കാരെ അയക്കുകയും ആരോഗ്യത്തോടെ അദ്ദേഹത്തെ റോയൽ ബഹാമസ് ഡിഫൻസ് ഫോഴ്‌സിലേക്ക് മാറ്റുകയും ചെയ്തു.

Read Also: 2022ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ: റിപ്പോർട്ട്

യു‌എസ്‌സി‌ജിയുടെ വിമാനം സാധാരണയായി ഫ്ലോറിഡ കടലിടുക്കിൽ പട്രോളിംഗ് നടത്താറുണ്ടെന്നും കേ സാൽ ഉൾപ്പെടെയുള്ളവയിൽ പട്രോളിംഗ് നടത്തുന്നതിനിടയ്ക്കാണ് സഹായത്തിനായി ആ മനുഷ്യൻ കാണിച്ച ചുവന്ന ജ്വാല ഉദ്യോഗസ്ഥർക്ക് കാണാൻ കഴിഞ്ഞത്.

“അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കപ്പലിൽ ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കേണ്ടത്തിന് ഉത്തമ ഉദാഹരണമാണ് ഈ കേസ്. ആ ജ്വാല കണ്ടില്ലായിരുന്നെങ്കിൽ റെസ്ക്യൂ സാധ്യമാകുമായിരുന്നില്ല എന്നും” കോസ്റ്റ് ഗാർഡ് സെക്ടർ കീ വെസ്റ്റ് വാച്ച്സ്റ്റാൻഡറായ പെറ്റി ഓഫീസർ പറഞ്ഞു.

Story Highlights: 64-Year-Old Man Stranded For 3 Days On Uninhabited Bahamas Island Rescued

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here