Advertisement

‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ : കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ

August 24, 2023
Google News 3 minutes Read
my-life-as-a-comrade-kk-shailajas-autobiography-in-ma-english-syllabus-

കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ. അഡ്‌ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസിൽ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഗ്രന്ഥം. ആത്മകഥ ഉൾപ്പെടുത്തിയത് ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറിൽ.(KK Shailajas Autobiography in MA English Syllabus)

ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വെച്ച് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

സിലബസ് രാഷ്ട്രീയവൽക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു. സിലബസുകളിലൂടെ പാർട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒരുപാട് കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വിമർശിച്ചു.

Story Highlights: KK Shailajas Autobiography in MA English Syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here