‘സതിയമ്മ ജോലിയില്‍ തുടര്‍ന്നത് മൃഗസംരക്ഷണ വകുപ്പിന്റെ അറിവോടെ’; വകുപ്പിനെ വെട്ടിലാക്കി സിഡിഎസ് ചെയര്‍പേഴ്‌സന്റെ വെളിപ്പെടുത്തല്‍

പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍, മൃഗസംരക്ഷണ വകുപ്പിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. കാലാവധി കഴിഞ്ഞിട്ടും പി ഒ സതിയമ്മ ജോലിയില്‍ തുടര്‍ന്നത് വകുപ്പിന്റെ അറിവോടെയെന്ന് പുതുപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിഷ മധു ട്വന്റിഫോറിനോട് പറഞ്ഞു. 2023 ഫെബ്രുവരിയ്ക്ക് ശേഷം ആരെയും നിയമിക്കാന്‍ കുടുംബശ്രീ കത്ത് നല്‍കിയിട്ടില്ല. സിഡിഎസ് സാക്ഷ്യപെടുത്താതെ ലിജി മോളെ പകരം നിയമിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും ജിഷ മധു പറഞ്ഞു. ജൂലൈ വരെ ശമ്പളം കൈപ്പറ്റിയത് പിഒ സതിയമ്മ തന്നെയെന്ന് തെളിയിക്കുന്ന ബാങ്ക് രേഖകളും ട്വന്റിഫോറിന് ലഭിച്ചു. (Puthuppally Sathiyamma Row cds chairperson reaction)
2022 സെപ്റ്റംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ സതിയമ്മയെ നിയമിക്കാന്‍ കത്തു നല്‍കിയിരുന്നുവെന്നാണ് ജിഷ മധു വിശദീകരിക്കുന്നത്. ഫെബ്രുവരി 6 ന് ശേഷം സതിയമ്മയുടെ കാലാവധി കഴിഞ്ഞത് വെറ്റിനറി സെന്റര്‍ അറിയിച്ചില്ല. സിഡിഎസ് സാക്ഷ്യപെടുത്തിയാല്‍ മാത്രമേ ജോലി നല്‍കുന്നതാണ് കീഴ് വഴക്കം. കാലാവധി പൂര്‍ത്തിയായിട്ടും സ്വന്തം നിലയ്ക്ക് സതിയമ്മയെ വെറ്റിനറി സെന്റര്‍ ജോലിക്ക് നിര്‍ത്തിയെന്ന് സിഡിഎസ് പറഞ്ഞു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
2023 ഫെബ്രുവരിയ്ക്ക് ശേഷം ആരെയും നിയമിക്കാന്‍ കുടുംബശ്രീ കത്ത് നല്‍കിയിട്ടില്ലെന്നും ജിഷ മധു പറയുന്നു. കുടുംബശ്രീ സാക്ഷ്യപെടുത്താതെ വകുപ്പ് എങ്ങനെ ലിജി മോളെ നിയമിച്ചുവെന്ന് അറിയില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ ലിജിമോളാണ് ജോലി ചെയുന്നതെന്നാണ് അറിയിച്ചത്. ലിജി മോള്‍ ജോലി ചെയ്തില്ലെങ്കില്‍ ശമ്പളം കൈപ്പറ്റിയ രേഖയില്‍ ലിജി മോളുടെ പേര് എങ്ങനെ പേര് വന്നു വെന്നും സിഡിഎസ് ചോദിക്കുന്നു. ജൂലൈ മാസം വരെ ശമ്പളം കൈപ്പറ്റിയത് സതിയമ്മയെന്ന് തെളിയുക്കുന്ന ബാങ്ക് രേഖകള്‍ ട്വന്റി ഫോറിന് ലഭിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ ലിജി മോളുടെ പേരില്‍ ശമ്പളം നല്‍കിയെന്ന രേഖങ്ങള്‍ പുറത്തുവിട്ടത് മൃഗസംരക്ഷണ വകുപ്പായിരുന്നു. ലിജിമോളെ ആര് നിയമിച്ചുവെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
Story Highlights: Puthuppally Sathiyamma Row cds chairperson reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here