വരാനിരിക്കുന്ന 5 ദിവസം ബാങ്ക് അവധി; പ്രവൃത്തി ദിവസം ഇടയിൽ ഒന്ന് മാത്രം

നാളെ മുതൽ തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓഗസ്റ്റ് 26,27,28,29 ദിവസങ്ങളിലാണ് ബാങ്ക് അവധി. ഓഗസ്റ്റ് 30ന് ബാങ്ക് തുറന്ന് പ്രവർത്തിക്കുമെങ്കിലും ഓഗസ്റ്റ് 31ന് വീണ്ടും ബാങ്ക് അവധിയാണ്. ( august last week bank holiday )
നാളെ ഓഗസ്റ്റ് 26ന് നാലാം ശനിയാണ്. ഓഗസ്റ്റ് 27 ഞായറാഴ്ചയും. ഓഗസ്റ്റ് 28ന് ഒന്നാം ഓണവും, 29ന് തിരുവോണവുമാണ്. ഓഗസ്റ്റ് 30ന് മൂന്നാം ഓണമാണെങ്കിലും ബാങ്ക് അവധിയല്ല. തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 31 ശ്രീനാരായണഗുരു ജയന്തിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് അവധിയാണ്.
ഈ മാസം പത്ത് ബാങ്ക് അവധി ദിനങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ നാല് ഞായറും രണ്ടെണ്ണം രണ്ടാം ശനിയും നാലാം ശനിയുമായിരുന്നു. ബാക്കിയുള്ള നാല് ദിവസത്തിൽ രണ്ട് ദിവസം ഓണാവധിയും ഒരു ദിവസം സ്വാതന്ത്ര്യ ദിനവും ഒരു ദിവസം ശ്രീനാരായണഗുരു ജയന്തിയുമാണ്.
Story Highlights: august last week bank holiday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here