Advertisement

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഹാജരായില്ല

August 25, 2023
1 minute Read
harshina case health representatives skip human rights commission sitting

കോഴിക്കോട് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഒളിച്ച് കളി. മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഹാജരായില്ല. ഹിയറിങ്ങിൽ ഹാജരായ എസിപിയോട് അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകി.അതെ സമയം പോലീസ് കുറ്റപത്രം സമർപ്പിച്ചശേഷം കോടതിയെ സമീപിക്കുന്ന കാര്യം തിരുമാനിക്കുമെന്ന് ഹർഷിന പറഞ്ഞു. ( harshina case health representatives skip human rights commission sitting )

പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിൽ ഗൂഢാലോചന നടന്നുവെന്നാണ് ഹർഷിനയുടെ പരാതി. വിഷയത്തിൽ ഹർഷിന ഇന്ന് മനുഷ്യാവകാശ കമ്മീഷന് മൊഴി നൽകി. കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് എസിപിയോട് വേഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകി. പോലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് ഹർഷിന.

അതേസമയം മെഡിക്കൽ ബോർഡ് യോഗത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.പോലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയെ സമീപിക്കാനാണ് സമരസമിതി തീരുമാനം.തിരുവേണ ദിനത്തിൽ സമരം ഒത്ത് തീർപ്പാക്കിയില്ലങ്കിൽ പട്ടിണി സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന നടത്തുന്ന സമരം 96 ദിവസം പിന്നിടുകയാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top