Advertisement

ചുംബന വിവാദം: സ്പാനിഷ് ഫുട്‌ബോള്‍ മേധാവിയെ സസ്‌പെന്‍ഡ് ചെയ്ത് ഫിഫ

August 26, 2023
Google News 0 minutes Read
Spanish football chief Rubiales

സ്പാനിഷ് ഫുട്‌ബോള്‍ മേധാവി ലൂയിസ് റൂബിയാലെസ് ഫിഫ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക സമിതിയാണ് ദേശീയ ഫിഫയുടെ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതാണ് വിവാദമായത്. ലോകകപ്പ് ഫൈനലിലെ വിജയാഘോഷത്തിനിടെയായിരുന്നു സംഭവം.

ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ഫിഫ പ്രസ്താവനയില്‍ പറയുന്നു. ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. വിജയാഘോഷത്തിനിടെ റൂബിയാലെസ് ജെന്നിഫര്‍ ഹെര്‍മോസോയുടെ ചുണ്ടില്‍ ബലമായി ചുംബിക്കുകയും വനിതാ താരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ബലമായി സ്പര്‍ശിക്കുകയും ചെയ്തത്.

അതേസമയം സംഭവത്തില്‍ 46കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ (ആര്‍എഫ്ഇഎഫ്) പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ ജനറല്‍ അസംബ്ലിയില്‍ പരസ്പര സമ്മതത്തോടെയാണ് ഹെര്‍മോസോയെ ചുംബിച്ചതെന്ന് റൂബിയാലെസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ അനുവാദമില്ലാതെയാണ് റൂബിയാലെസ് ചുംബിച്ചതെന്ന് താരം വ്യക്തമാക്കി.

സംഭവത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്‌പെയിനിലെ വനിതാ ലീഗുകള്‍, പുരുഷന്മാരുടെ ലാ ലിഗ ക്ലബ്ബുകള്‍, കൂടാതെ അന്തര്‍ദ്ദേശീയ തലങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. സ്‌പെയ്‌നിലെ വനിതാ ഫുട്‌ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here