ഓരോ സിനിമയും ഒരു പഠനാനുഭവം, ഞാൻ വീണുപോകുമ്പോഴെല്ലാം നിങ്ങള്‍ പിടിച്ചുയര്‍ത്തി: ദുൽഖർ സൽമാൻ

‘കൊത്ത’യുടെ റിലീസിന് പിന്നാലെ ആരാധകരോടും പ്രേക്ഷകരോടും വൈകാരികമായി നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് ഫേസ്ബുക്ക് കുറിപ്പ്. (King of Kotha Dulquer Salmaan Thanking Audiences)
താന്‍ വീണു പോകുമ്പേഴെല്ലാം പ്രേക്ഷകര്‍ താങ്ങായി നിന്നതുകൊണ്ടാണ് താനിവിടെ എത്തിയതെന്ന് ദുല്‍ഖര്‍ പറയുന്നു.നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കുറിച്ചു.
ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് എല്ലായ്‌പ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരും ആണ്. നിങ്ങളുടെ സ്‌നേഹമാണ് ഞാന്‍ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയര്‍ത്തിയത്. അതെന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ ആവേശഭരിതനാക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. .ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
Story Highlights: King of Kotha Dulquer Salmaan Thanking Audiences
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here