ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാരിൽ ചിലർ നെയിം ബാഡ്ജ് ധരിച്ചില്ല; വിമർശനവുമായി ഹൈക്കോടതി

ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി.
നെയിം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണം. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പൊലീസുദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയെന്നും കോടതി വിലയിരുത്തി. നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
Story Highlights: police officers did not wear name badges during sabarimala issued; highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here