ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയുടെ സുവർണ്ണ നിമിഷം; വിഡിയോ

ആഗസ്റ്റ് 27 ഞായറാഴ്ച നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ സ്വർണം നേടി ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര. ആഗോള വേദിയിൽ തന്റെ ആധിപത്യം അടയാളപ്പെടുത്തിയിരിക്കുകയാണ് നീരജ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റെന്ന പദവിയും അദ്ദേഹം സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ എറിഞ്ഞ അദ്ദേഹത്തിന്റെ ഗോൾഡൻ ത്രോ, കായികരംഗത്തെ അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവായിരുന്നു.(Neeraj Chopra’s golden moment at World Athletics Championships)
ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ ശ്രദ്ധനേടുന്നത്. എന്നിരുന്നാലും, ചോപ്രയുടെ വിജയത്തിലേക്കുള്ള പാത എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്യ ത്രോ ഫൗൾ ചെയ്യപ്പെട്ടു. പക്ഷേ പിന്നീട് തുടർച്ചയായി 88.17 മീറ്റർ, 86.32 മീറ്റർ, 84.64 മീറ്റർ, 87.73 മീറ്റർ, 83.98 മീറ്റർ എന്നിങ്ങനെ മികച്ച ത്രോകൾ നടത്തുകയും ചെയ്തു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
നിലവിലെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ പാക്കിസ്ഥാന്റെ അർഷാദ് നദീം സീസണിലെ ഏറ്റവും മികച്ച 87.82 മീറ്റർ എറിഞ്ഞ് വെള്ളി നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് വെങ്കലം നേടി. ഈ വിജയം ചോപ്രയെ ഒളിമ്പിക്‌സും ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും ഒരേസമയം നേടിയ ഒരേയൊരു ഇന്ത്യക്കാരൻ എന്ന പദവി നേടിക്കൊടുത്തു.
2021ലെ ടോക്കിയോ ഗെയിംസിൽ ആദ്യമായി ഇന്ത്യൻ ഒളിമ്പിക് ട്രാക്ക് ആൻഡ് ഫീൽഡ് സ്വർണ്ണ മെഡൽ ജേതാവായി 25 കാരനായ ചോപ്ര ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, വ്യക്തിഗത ഡയമണ്ട് ലീഗ് മീറ്റിംഗ് ടൈറ്റിലുകൾ, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവങ്ങനെ ഇതിനകം തന്നെ ശ്രദ്ധേയമായ ടൈറ്റിലുകൾ അദ്ദേഹത്തിനുണ്ട്.
ചോപ്രയുടെ ഈ ശ്രദ്ധേയമായ നേട്ടം രാജ്യത്തിന്റെ കായിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
Story Highlights: Watch Neeraj Chopra’s golden moment at the World Athletics Championships
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here