Advertisement

‘എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച അപ്പയുടെ വിയോഗത്തിലുള്ള വേദനയിലാണ് ഓണനാളുകൾ കടന്നുപോകുന്നത്’; ചാണ്ടി ഉമ്മന്‍

August 29, 2023
Google News 2 minutes Read

കുട്ടിക്കാലം മുതൽ കൂട്ടുകാർക്കൊപ്പമുള്ള ഓണാഘോഷം ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും എന്നാല്‍ ഈ തവണ എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച അപ്പയുടെ വിയോഗത്തിലുള്ള വേദനയിലാണ് ഓണനാളുകൾ കടന്നുപോകുന്നതെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. (Chandy Oommen Facebook Post about Onam)

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ലോകത്തിന് തന്നെ മാതൃകയായ ഏറ്റവും നീതിമാനായ ഭരണാധികാരിയായ മഹാബലിയുടെ ഓർമ്മകൾ സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്.സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ എല്ലാവര്‍ക്കും ഓണാശംസയും നേരുന്നുണ്ട്.

ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിൽ കുറിച്ചത്

പ്രിയമുള്ളവരേ,ഒരു ഓണക്കാലം കൂടി വന്നുചേർന്നിരിക്കുന്നു..കുട്ടിക്കാലം മുതൽ കൂട്ടുകാർക്കൊപ്പമുള്ള ഓണാഘോഷം ജീവിതത്തിന്റെ ഭാഗമായിരുന്നു.എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച അപ്പയുടെ വിയോഗത്തിലുള്ള വേദനയിലാണ് ഈ ഓണനാളുകൾ കടന്നുപോകുന്നത്..ലോകത്തിന് തന്നെ മാതൃകയായ ഏറ്റവും നീതിമാനായ ഭരണാധികാരിയായ മഹാബലിയുടെ ഓർമ്മകൾ സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്..ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികളുടെയും ഹൃദയത്തിൽ സ്നേഹവും സമാധാനവും ഐശ്വര്യവും നിറയട്ടെ നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു…എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയംനിറഞ്ഞ തിരുവോണാശംസകൾ.

Story Highlights: Chandy Oommen Facebook Post about Onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here