Advertisement

സഹപാഠിയെക്കൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

August 29, 2023
Google News 2 minutes Read
Human right commission case in UP teacher incident

ഉത്തര്‍പ്രദേശില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ മറ്റ് മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകശ കമ്മിഷന് സ്വമേധയ കേസെടുക്കുകയായിരുന്നു. നടപടിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കമ്മിഷന്‍ നോട്ടിസയച്ചു. ചീഫ് സെക്രട്ടറിയോടും ഡിജിപി യോടും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. (Human right commission case in UP teacher incident)

അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടികളും പൊലീസ് അന്വേഷണത്തിലെ പുരോഗതിയും അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം. സ്‌കൂള്‍ ഉടമ കൂടിയായ അധ്യാപിക ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാക്കുന്നുവെന്നും കമ്മിഷന്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടെന്നും എന്‍എച്ച്ആര്‍സി നിരീക്ഷിച്ചു.ഈ മാസം 24നാണ് മുസാഫര്‍നഗറിലെ ഖബാപൂരില്‍ സംഭവം ഉണ്ടായത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ വെച്ച് അധ്യാപിക ഹിന്ദു സഹപാഠികളെ കൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്ത് തല്ലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗൃഹപാഠം ചെയ്യാതിരുന്നതാണ് കുറ്റം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂള്‍ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നുവെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Story Highlights: Human right commission case in UP teacher incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here