ഗൃഹാതുരയുണര്‍ത്തി പനിനീരിലഞ്ഞികള്‍; ‘ആവണിപ്പൂവ്’ ഓണപ്പാട്ട് ശ്രദ്ധ നേടുന്നു

അവതാര്‍ മീഡിയ പുറത്തിറക്കിയ ആവണിപ്പൂവ് എന്ന ഓണപ്പാട്ട് ശ്രദ്ധ നേടുന്നു. രാജീവ് ആലുങ്കല്‍ വരികളെഴുതി അഭിനയിച്ച പനിനീരിലഞ്ഞികള്‍ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബില്‍ ശ്രദ്ധ നേടുന്നത്. ഗാനത്തിന് 227,123 കാഴ്ചക്കാരെയാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. (Onappattu aavanippookkal viral in youtube)
ഓണക്കാലത്ത് നെഞ്ചോടുചേര്‍ത്ത് വയ്ക്കാനായി ഇമ്പമുള്ള മനോഹരമായ ഒരു മെലഡി ഗാനമാണ് അവതാര്‍ മീഡിയ ഒരുക്കിയിരിക്കുന്നത്. വളരെ നൊസ്റ്റാള്‍ജിയ തോന്നുന്ന വരികളും ഈണവും ദൃശ്യാവിഷ്‌കാരവുമാണ് പാട്ടിനുള്ളതെന്നാണ് സംഗീതാസ്വാദകരുടെ കമന്റുകള്‍.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
പാലക്കാട് ശ്രീറാമാണ് മനോഹരമായ ഈ മെലഡി ഈണം പകര്‍ന്നിരിക്കുന്നത്. അഭിനന്ദ എം കുമാറിന്റേതാണ് ഗാനാലാപനം. ഡിഒപിയും സംവിധാനവും സനില്‍ മേലേത്താണ് നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ജെ കുമാറാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. തിരുവനന്തപുരം ബെന്‍സണ്‍ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ് നടന്നത്.
Story Highlights: Onappattu aavanippookkal viral in youtube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here