Advertisement

‘സാഹോദര്യത്തിന്റെ ഓണം’ ഓണക്കോടി നൽകി ശ്രീദുർഗാ ഭഗവതി ക്ഷേത്രം തന്ത്രി; ഈത്തപ്പഴം നൽകി സാദിഖലി തങ്ങൾ

August 29, 2023
Google News 2 minutes Read
Temple Tantri Brought Onakodi to Sadiqali Shihab Thangal

മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഓണക്കോടിയും ഓണാശംസകളുമായി ക്ഷേത്രംതന്ത്രിയുടെ പ്രതിനിധി സംഘം. മുതുവല്ലൂർ ശ്രീദുർഗാ ഭഗവതീക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികളാണ് ഉത്രാടം നാളിൽ പാണക്കാട്ടെത്തിയത്.സാദിഖലി തങ്ങൾക്ക് ഓണക്കോടിയും പാലടപ്രഥമനും ശർക്കരവരട്ടിയും ഉണ്ണിയപ്പവും സംഘം കൈമാറി. സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Temple Tantri Brought Onakodi to Sadiqali Shihab Thangal)

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തന്ത്രിയുടെ ഓണസന്ദേശത്തിൽ പറഞ്ഞു. ഈത്തപ്പഴം നൽകി സാദിഖലി തങ്ങൾ സംഘത്തെ സ്വീകരിച്ചു. മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങിൽ സാദിഖലി തങ്ങൾ നേരത്തെ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.ഒരുമയുടെയും സൗഹൃദത്തിന്റെയും ഓണാഘോഷം ഇക്കാലത്ത് ഏറെ പ്രസക്തമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വിഭജിക്കൽ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് പകരേണ്ടതെന്നു പറഞ്ഞ അദ്ദേഹം എല്ലാവർക്കും ഓണാശംസ നേർന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്

സാഹോദര്യത്തിന്റെ നൂലിഴകൾ കൊണ്ട് തുന്നിയുണ്ടാക്കിയ ഓണക്കോടിയുമായാണ് അവർ പാണക്കാട്ടേക്ക് വന്നത്.

ശ്രീദുർഗാ ഭഗവതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികളാണ് ഉത്രാടം നാളിൽ ഓണക്കോടിയുമായി എത്തിയത്. ഓണക്കോടിക്ക് പുറമെ പാലട പ്രഥമനും ശർക്കര വരട്ടിയും ഉണ്ണിയപ്പവും അവർ കൊണ്ടുവന്നു.

നേരത്തെ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാന പ്രവർത്തനങ്ങളോടനുബന്ധിച്ച ചടങ്ങിൽ ഞാൻ പങ്കെടുത്തിരുന്നു.

നമ്മുടെ നാട്ടിലെ ആഘോഷങ്ങളെല്ലാം സ്‌നേഹം കൈമാറാനുള്ളതാണ്. മതപരമായ ചടങ്ങുകൾക്കപ്പുറത്ത് മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശം കൂടിയാണ് ഓരോ ആഘോഷങ്ങളും. വിഭജിക്കല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് ഇത്തരം മാതൃകകള്‍ സൃഷ്ടിക്കുകയും പിന്തുടരുകയും വേണം.

ഈ നാട് നമ്മുടേതാണ്.
സ്‌നേഹം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന മനുഷ്യരുടേതാണ്

Story Highlights: Temple Tantri Brought Onakodi to Sadiqali Shihab Thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here